ആലുവ: ശ്രീനാരായണ ഗുരുദേവൻ വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ ശതാബ്ദി സ്മരണയുടെ ഭാഗമായി സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സർവമത സമ്മേളന ശതാബ്ദി സ്മൃതി സംഗമം 14ന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് നാലിന് നടക്കുന്ന സംഗമത്തിൽ മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി, ജസ്റ്റിസ് കെ. ചന്ദ്രു, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡോ. മോഹൻ ഗോപാൽ, ഗീതാ നസീർ എന്നിവർ സംസാരിക്കും. ആലുവയിലെ പ്രധാന വ്യക്തികളെയും പൗരപ്രമുഖരെയും സ്മൃതി സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സി.പി.ഐ നേതാക്കളും മന്ത്രിമാരുമായ കെ. രാജൻ, പി. പ്രസാദ്, എം.പിമാരായ പി.പി. സുനീർ, പി. സന്തോഷ് കുമാർ, സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കമലാ സദാനന്ദൻ, കെ.കെ. അഷറഫ് എന്നിവരും പങ്കെടുക്കും.

1924ൽ ഗുരുദേവൻ വിളിച്ച് ചേർത്ത ആദ്യ സർവമത സമ്മേളനം നടന്ന അതേ സ്ഥലത്ത് ശതാബ്ദി സ്മൃതി സംഗമം സംഘടിപ്പിക്കുന്നതിന് സി.പി.ഐ മുൻകൈയെടുത്തു എന്നല്ലാതെ യാതൊരു രാഷ്ട്രീയ മാനവും ഈ പരിപാടിക്ക് ഇല്ലെന്നും കെ.എം. ദിനകരൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം പി.കെ. രാജേഷ്, ജില്ലാ കൗൺസിലംഗം എ. ഷംസുദ്ദീൻ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി പി.വി. പ്രേമാനന്ദൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു