പറവൂർ: ലോക പുഞ്ചിരിവാരാഘോഷത്തിന്റെ ഭാഗമായി മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിൽ സ്മൈലിംഗ് കാമ്പസ് നടത്തി. ലിറ്റററി ക്ളബിന്റെ നേതൃത്വത്തിൽ കോളേജിൽ ഏഴ് ദിവസമാണ് പുഞ്ചിരിവാരാഘോഷം നടക്കുന്നത്. ഉദ്ധരണി രചന, സെൽഫി ഫോട്ടോഗ്രാഫി, സ്മൈലി ഡ്രോയിംഗ്, ഫേയ്സ് പെയിന്റിംഗ്, ഹാപ്പിനസ് റീൽസ് മേക്കിംഗ്, ഡിജിറ്റൽ പോസ്റ്റർ മേക്കിംഗ്, അനുഭവക്കുറിപ്പ് രചന തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത ഉദ്ഘാടനം ചെയ്തു. ലിറ്റററി ക്ലബ് സ്റ്റുഡൻഡ് കോ ഓഡിനേറ്റർ ദിവ്യ ബിജു, സ്റ്റാഫ് കോ ഓഡിനേറ്റർ ഡോ. കെ.എസ്. കൃഷ്ണകുമാർ, ഡോ. കെ.എസ്. ഹീര എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ആതിര മനോജ്, യു. മായ ഉണ്ണിക്കൃഷ്ണൻ, അർച്ചന കലേഷ്, പി.എ. അനുവർണ, പി.വി. സ്വാതി, പി.എസ്. സൗന്ദര്യ, എം. ലിഖിത, നിധിൻ ദാസ് എന്നിവർ നേതൃത്വം നൽകി.