പെരുമ്പാവൂർ: തപാൽദിന വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങോൾ വിദ്യാ ദീപ്തി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പെരുമ്പാവൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. വിദ്യാർത്ഥികൾ പോസ്റ്റ് മാസ്റ്റർ കെ.എ. സുബ്രഹ്മണ്യനെ പൊന്നാട അണിയിക്കുകയും പോസ്റ്റ്മാൻമാരെയും പോസ്റ്റ് വുമൺമാരെയും ജീവനക്കാരെയും പൂച്ചെണ്ടുകൾ നൽകുകയും ചെയ്ത് ആദരിച്ചു. ജീവനക്കാർ കുട്ടികൾക്ക് തപാൽ ഉരുപ്പടികളെക്കുറിച്ചും വിവിധയിനം സ്റ്റാമ്പുകളെ കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടിക്ക് പോസ്റ്റുകാർഡിൽ കുട്ടികൾ ആവശ്യങ്ങളും നിർദ്ദേശങ്ങളും എഴുതി പോസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ സൽമാ ബേബി, ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറി വിജീഷ് വിദ്യാധരൻ, അദ്ധ്യാപകരായ സിന്ധു ജയപ്രകാശ്, രേഷ്മ തമ്പി, അരുണ, സീന എന്നിവർ നേതൃത്വം നൽകി.