പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പെരുമ്പാവൂർ സബ് ജില്ലാ ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്രമേള (106 പോയിന്റ്), ഐ.ടി മേള (65 പോയിന്റ്), ശാസ്ത്രമേള (യു.പി വിഭാഗം 29 പോയിന്റ്), ( എച്ച്.എസ് വിഭാഗം 29 പോയിന്റ്) എന്നീ മൂന്ന് വിഭാഗങ്ങളിൽ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.