കാലടി: മലയാറ്റൂർ-നീലീശ്വരം പ്രോഗ്രസീസ് ആർട്ട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം 13 ഞായറാഴ്ച വൈകീട്ട് 5ന് നീലീശ്വരം പള്ളി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനം 25,​000 രൂപയും രണ്ടാം സമ്മാനമായി 15,​000 രൂപയും മൂന്നാം സമ്മാനമായി 10,​000 രൂപയും നൽകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. റോജി .എം ജോൺ എം.എൽ.എ മുഖ്യാതിഥിയാകുമെന്നും സംഘാടകരായ പാപ്പച്ചൻ മൂലൻ, മനോജ് ആന്റണി, ആൻണി കിടങ്ങേൻ, ബിനുചിറ്റേൽ എന്നിവർ പറഞ്ഞു.