 
കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനിസഭ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിക്കുന്ന വിജയദശമി വിദ്യാരംഭം 13ന് കുമ്പളങ്ങി തെക്ക് ഗുരുവരമഠത്തിൽ രാവിലെ ഒമ്പതിന് ആരംഭിക്കും.
കെ.ജെ. മാക്സി എം.എൽ.എ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, കേരള ഫിഷറീസ്, സമുദ്ര പഠന സർവകലാശാല രജിസ്ട്രാർ പ്രൊഫ. (ഡോ) ദിനേശ് കൈപ്പിള്ളി, മുതിർന്ന അഭിഭാഷകൻ എൻ.എൻ. സുഗുണപാലൻ, എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, കൊച്ചി നഗരസഭാ കൗൺസിലറും മുൻ മാദ്ധ്യമപ്രവർത്തകയുമായ പദ്മജ എസ്. മേനോൻ എന്നിവർ കുരുന്നുകളെ എഴുത്തിനിരുത്തും.
പങ്കെടുക്കാൻ താത്പര്യമുള്ള രക്ഷിതാക്കൾ 9895795216, 9778739781, 8304867973 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം