പറവൂർ: എസ്.എൻ.ഡി.പി യോഗം പട്ടണം ശാഖായോഗം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് തുടങ്ങും. വൈകിട്ട് ആറിന് സരസ്വതിമണ്ഡപത്തിൽ ദീപം തെളിയിക്കൽ, ദീപാരാധന, പൂജവെയ്പ്പ്. മഹാനവമി ദിനമായ 12ന് ആയുധപൂജ, വൈകിട്ട് ഏഴിന് ഗാനമേള, വിജയദശമിദിനമായ 13ന് രാവിലെ എട്ടിന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം.