ആലുവ: വീടുകളിലെ മതിലുകളിൽ സ്ഥാപിച്ചിട്ടുള്ള തകിടിലുള്ള നെയിം ബോർഡുകൾ മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി. ഇന്നലെ പുലർച്ചെ മൂന്നര മണിയോടെ തോട്ടുമുഖം പോസ്റ്റ് ഓഫീസിന് സമീപം ചൊവ്വര കവലയിൽ ചെറോടത്ത് സക്കരിയ അലിയുടെ വീട്ടിലെ നെയിംബോർഡ് മോഷ്ടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കൂടുതൽ പരിശോധനയിൽ മഹിളാലയം മുതലുള്ള നിരവധി വീടുകളിലെ ബോർഡുകൾ ഇയാളിൽ നിന്ന് കണ്ടെത്തി. പ്രതിയെ ആലുവ പൊലീസിന് കൈമാറി.