തൃപ്പൂണിത്തുറ: സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നവംബർ 27, 28, 29 തീയതികളിലായി എരൂരിൽവച്ച് നടക്കുന്ന തൃപ്പൂണിത്തുറ ഏരിയാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായി. പി. വാസുദേവൻ, സിനിമാതാരം മണികണ്ഠൻ ആചാരി, നഗരസഭ ചെയർപേഴ്സൺ രമസന്തോഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. പ്രദീപ്കുമാർ (ചെയർമാൻ), ഐ.എ. രാജേഷ് (കൺവീനർ), ടി.കെ. സാഗർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.