 
വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിലായി. നായരമ്പലം പുത്തൻവീട്ടിൽകടവ് അനൂപിനെയാണ് (49) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്. ഞാറക്കലിൽ വാടകയ്ക്ക് താമസിക്കുന്ന മുളവുകാട് സ്വദേശിക്കാണ് പണം നഷ്ടമായത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസി ഉണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
ഓസ്‌ട്രേലിയയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലതവണകളായി ഗൂഗിൾപേ വഴി 119100രൂപ തട്ടിയ കേസിലെ പ്രതിയാണ് പിടിയിലായത്. ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്. ഐ അഖിൽ വിജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ റെജി തങ്കപ്പൻ, പ്രീജൻ, ഷിബിൻ എന്നിവർ ഉണ്ടായിരുന്നു.