കലൂർക്കാട്: വാഴക്കുളം കലൂർക്കാട് തിരുപേരമംഗലത്തപ്പന്റെ സന്നിധിയിലെ സരസ്വതി മണ്ഡപത്തിൽ 10ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം പുസ്തക പൂജയ്ക്കും 12ന് ആയുധപൂജയ്ക്കും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.വി. സുഭാഷ് തന്ത്രി മുഖ്യകാർമികത്വം വഹിക്കും. 13ന് രാവിലെ മുതൽ വിദ്യാരംഭം ചടങ്ങുകൾ നടക്കും. 11,12,13 തിയതികളിൽ ഗുരുനാഥന്റെ നേതൃത്വത്തിൽ ഭക്തിഭജന ഗാനാലാപനം ഉണ്ടാകും. ഗുരുനാഥൻ രചിച്ച് ഈണം പകർന്ന് പാടിയ ഭക്തിഗാനങ്ങളുടെ ആലാപന മത്സരവും ഉണ്ടാകും. ആർക്കും ഗുരുനാഥൻ രചിച്ച് ഈണം പകർന്ന് പാടിയ ഭക്തി ഗാനങ്ങൾ ആലപിച്ച് സമ്മാനങ്ങൾ കൈപ്പറ്റാം. ജാതി മത വ്യത്യാസമില്ലാതെ ഏവർക്കും തുല്യപ്രാധാന്യം നൽകുന്ന പുണ്യ സങ്കേതമാണ് തിരുപേരമംഗലത്തപ്പന്റെ സന്നിധി. 13ന് ഏകാദശിയോടുകൂടി ഭഗവാന്റെ 10 അവതാരങ്ങളുടെ വിശ്വരൂപദർശനവും 3ദേവതകളുടെ എഴുന്നള്ളിപ്പും ഉണ്ടായിരിക്കുമെന്ന് കെ.വി. സുഭാഷ് തന്ത്രി അറിയിച്ചു.