കൊച്ചി: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ അയൽവാസി പിടിയിൽ. പേരണ്ടൂർ കവുങ്ങുംകൂട്ടത്തിൽ കെ.വി. ഷാജിയെയാണ് (64) എളമക്കര പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. അയൽവാസിയായ അഭിലാഷിന്റെ മുഖത്തേക്ക് തറ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് തർക്കത്തെത്തുടർന്ന് ഒഴിക്കുകയായിരുന്നു. രണ്ടു കണ്ണിനും ഗുരുതര പരിക്കേറ്റ അഭിലാഷ് ചികിത്സയിലാണ്.