appreciation
സെൺട്രൽ പൊലീസ് സ്‌റ്റേഷനിലെ പി.എൻ. സനീഷിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷ്ണർ പുട്ട വിമലാദിത്യ ആദരിക്കുന്നു

കൊച്ചി: എറണാകുളം മറൈൻഡ്രൈവ് നടപ്പാതയിൽ കിടന്നുറങ്ങവെ കായലിൽവീണ അറുപത്തിരണ്ടുകാരനെ രക്ഷപ്പെടുത്തിയ സെൻട്രൽ പൊലീസ് സ്‌റ്റേഷനിലെ പി.എൻ. സനീഷിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ആദരിച്ചു. സെപ്തംബർ 12ന് രാവിലെ 9.30നാണ് മറൈൻഡ്രൈവ് നടപ്പാതയുടെ സ്ലാബിൽ കിടന്നുറങ്ങിയ രാജൻ കായലിൽവീണത്. രാജൻ മുങ്ങിത്താഴുന്നതുകണ്ട സനീഷ് കായലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സയും ലഭ്യമാക്കി.