കൊച്ചി: കുന്നത്തുനാട് താലൂക്ക് അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്ലൈവുഡ് കമ്പനികൾ ജനജീവിതം ദുസ്സഹമാക്കുന്നതായി അശമന്നൂർ പരിസ്ഥിതി സംരക്ഷണ സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അനധികൃത കെട്ടിട നിർമാണങ്ങളും സുരക്ഷാ - മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അപര്യാപ്തതയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

കമ്പനികളിൽ നിന്നും പുറന്തള്ളുന്ന വിഷജലം കിണറുകളിലേക്കാണ് എത്തുന്നത്. വിഷപ്പുക ശ്വസിച്ച് പലരും രോഗികളാകുന്നു.

തൊഴിലാളികളായ അന്യസംസ്ഥാനക്കാർ വലിയ ക്രമസമാധന പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും പരിസ്ഥിതി സംരക്ഷണ കർമ്മ സമിതി പ്രസിഡന്റ് സി.എ. അശോകൻ, സെക്രട്ടറി എൻ.വി. സോമരാജൻ, അജിംസ് മൊയ്തീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.