 
തൃപ്പൂണിത്തുറ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തെക്കൻപറവൂർ വടക്കേവെളിയിൽ അഭിലാഷാണ് (39) മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കുള്ള മാർഗമദ്ധ്യേയാണ് മരിച്ചത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: പ്രിയങ്ക. മക്കൾ: ആരോൺ, അലംകൃത.