തൃപ്പൂണിത്തുറ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് തൃപ്പൂണിത്തുറ ധന്വന്തരി ക്ഷേത്രത്തിൽ ലവഭട്ടറുടെ കാർമികത്വത്തിൽ മഹാചണ്ഡികാഹോമം നടത്തും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് രാഘവേന്ദ്രമഠം വകയായി 11.30ന് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകും. വൈകിട്ട് സംഗീതാർച്ചനയും രഥോത്സവവും.