ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഒമ്പതാം ദിനമായ ഇന്ന് രാവിലെ മൂന്ന് ഗജവീരന്മാരോടെയുള്ള ശീവേലി. 8. 30ന് നടൻ ജയറാമും 175ൽപ്പരം കലാകാരന്മാരും അവതരിപ്പിക്കുന്ന പതിനൊന്നാം പവിഴമല്ലിത്തറമേളം. എട്ടുമുതൽ മൂന്നുവരെ നവരാത്രി നൃത്തോത്സവം. നാലുവരെ നൃത്തം. വൈകിട്ട് ആറിന് ഗായകൻ വിധുപ്രതാപിന്റെ ഭക്തിഗാനമേള.
8ന് സിനിമാതാരം രചന നാരായണൻകുട്ടി ആൻഡ് സൃഷ്ടി സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി. രണ്ട് സ്റ്റേജുകളിലുമായി നൃത്തം, ഭരതനാട്യം, നൃത്തം , ക്ലാസിക്കൽ ഡാൻസ്, തിരുവാതിരകളി. നവരാത്രിപൂജയും പ്രസാദഊട്ടും.