കൊച്ചി: ലോക മാനസികാരോഗ്യദിനാചരണത്തോടനുബന്ധിച്ച് രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും പാലാരിവട്ടം സൊലേസ് ന്യൂറോ ആൻഡ് ചൈൽഡ് ഗൈഡൻസ് സെന്ററും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൊലേസ് ചീഫ് സൈക്യാട്രിസ്റ്റ് ഡോ. പി.ജെ. പ്രതീഷ് ഉദ്ഘാടനം ചെയ്തു. സൈക്യാട്രിക് സോഷ്യൽ വർക്കർ പീയൂഷ് ടി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഫാ. സാജു, പൊലീസ് ഇൻസ്‌പെക്ട്രർ വി. വിഷ്ണു, ഡോ. കിരൺ തമ്പി എന്നിവർ പ്രസംഗിച്ചു. രാജഗിരി കോളേജ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.