തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ തുലാം 9 മഹോത്സവം കൊച്ചിൻ ദേവസ്വം ബോർഡിന്റെയും തൃപ്പൂണിത്തുറ ദേവസ്വം ഓഫീസറുടെയും നേത്യത്വത്തിൽ 25 ന് നടത്തും. രാവിലെ 7.30ന് ശീവേലി (തേരോഴി രാമക്കുറുപ്പ്), വൈകിട്ട് 3ന് പഞ്ചവാദ്യം (ഉദയനാപുരം ഹരി, എലൂർ അരുൺ ദേവ് വാര്യർ), കനറാ ബാങ്കിൽനിന്ന് കർപ്പൂരം എഴുന്നളളിപ്പ്, വൈകിട്ട് 5.30ന് കാഴ്‌ചശീവേലി (നടക്കാവ് അ‌മൽ മാരാർ),6ന് നിറമാല ചുറ്റുവിളക്ക്, കർപ്പൂര ദീപക്കാഴ്ച, 6.30ന് തിരുവാതിരകളി, 7ന് സന്താനഗോപാലം കഥകളി, 7 ന് തായമ്പക (മുളംകുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാർ), 8.30 ന് വിളക്ക് (തിരുമറയൂർ രാജേഷ് മാരാർ). എഴുന്നള്ളിക്കുന്ന ഗജവീരന്മാർ: കാഞ്ഞിരക്കാട്ട് ശേഖരൻ, തിരുവാണിക്കാവ് രാജഗോപാലൻ, പാക്കത്ത് ശ്രീക്കുട്ടൻ, കുളമാക്കിൽ പാർത്ഥസാരഥി, തടത്താവിള സുരേഷ്, ദേവസ്വം അച്യുതൻ കുട്ടി.