p


പുനെ, നോയിഡ, നാഗ്പുർ, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള സിംബയോസിസ് ലാ സ്‌കൂളുകളിലേക്കുള്ള ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി, ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (SLAT 2025) അപേക്ഷിക്കാം. SLAT പരീക്ഷ വർഷം രണ്ടു തവണ നടത്തും. പ്ലസ് ടുവാണ് യോഗ്യത. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയാണിത്. രാജ്യത്തെ 77 നഗരങ്ങളിൽ പരീക്ഷ നടക്കും. നെഗറ്റീവ് മാർക്കിംഗ് നിലവിലില്ല. അഞ്ചു വിഭാഗങ്ങളിലായി 60 ചോദ്യങ്ങളുണ്ടാകും. ഡിസംബർ 13, 15 തീയതികളിലാണ് പരീക്ഷ. ഡിസംബർ 26- നു ഫലം പ്രസിദ്ധീകരിക്കും. www.slat-test.org.

സ്‌കോളർഷിപ് @ യൂണിവേഴ്‌സിറ്റി ഒഫ് ട്വന്റി, നെതർലാൻഡ്‌സ്

നെതർലാൻഡ്‌സിലെ യൂണിവേഴ്‌സിറ്റി ഒഫ് ട്വന്റി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 2025- ലേക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള സ്‌കോളർഷിപ്പുകൾ ഓഫർ ചെയ്യുന്നു. UTS എന്ന പേരിലാണ് സ്‌കോളർഷിപ്പുകൾ അറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനവേറ്റീവ് കോഴ്‌സുകൾ ഓഫർ ചെയ്യുന്ന സ്ഥാപനമാണിത്.

യു.കെയിൽ സാമ്പത്തിക മാന്ദ്യം തുടരുമ്പോൾ നെതർലാൻഡ്‌സിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രസക്തിയേറുന്നുണ്ട്. പ്രതിവർഷം 50 വിദ്യാർത്ഥികൾക്ക് 22000 യൂറോ സ്‌കോളർഷിപ് ലഭിക്കും. അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ബിസിനസ് ഇൻഫർമേഷൻ ടെക്‌നോളജി, കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് & മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് & എൻജിനിയറിംഗ്, എജ്യുക്കേഷണൽ സയൻസ് & ടെക്‌നോളജി, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, എൻവയണ്മെന്റൽ & എനർജി മാനേജ്‌മെന്റ്, ഹെൽത്ത് സയൻസ്, ഇൻഡസ്ട്രിയൽ ഡിസൈൻ & എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, നാനോടെക്‌നോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പഠനത്തിന് സ്‌കോളർഷിപ് ലഭിക്കും. 2025 ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം. അഡ്മിഷൻ ഓഫർ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മെരിറ്റ്, 7/10 IELTS ബാൻഡ് എന്നിവ പ്രവേശനത്തിന് നിർബന്ധം. www.utwente.nl.

എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​ഓ​പ്ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.
മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​C​o​n​f​i​r​m​ ​ബ​ട്ട​ൻ​ ​ക്ലി​ക്ക് ​ചെ​യ്ത് ​ഓ​ൺ​ലൈ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ട​ത്ത​ണം.​ ​ഓ​ൺ​ലൈ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​നെ​ ​തു​ട​ർ​ന്ന് ​ഹ​യ​ർ​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​ര​ണം​/​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ ​റ​ദ്ദാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​സൗ​ക​ര്യം​ 15​ ​വ​രെ​ ​ല​ഭി​ക്കും.​ ​ഇ​തു​വ​രെ​ ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ക്കാ​ത്ത​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ൾ​ ​ഈ​ ​അ​വ​സ​ര​ത്തി​ൽ​ ​ക​ൺ​വേ​ർ​ട്ട് ​ചെ​യ്യ​പ്പെ​ടും.
ആ​ദ്യ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റു​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ച്ച​വ​രും​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കി​യി​ട്ടും​ ​അ​ലോ​ട്ട്മെ​ന്റ് ​ഒ​ന്നും​ ​ല​ഭി​ക്കാ​ത്ത​വ​രും​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ ​പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ന​ട​ത്ത​ണം.
15​-​ന് ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​ ​ല​ഭി​ക്കു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​ഓ​പ്ഷ​നു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ന്നാം​ ​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് 16​-​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
മൂ​ന്നാം​ ​ഘ​ട്ട​ത്തി​നു​ ​ശേ​ഷം​ ​ഒ​ഴി​വു​ ​വ​രു​ന്ന​ ​സീ​റ്റു​ക​ൾ​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​റൗ​ണ്ടി​ലൂ​ടെ​ ​നി​ക​ത്തും.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​പി​ന്നീ​ട് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.