
രത്തൻ ടാറ്റ എന്ന മഹത് വ്യക്തിയുടെ വിയോഗം ഇന്ത്യയ്‌ക്ക് നികത്താനാവാത്ത നഷ്ടമാണ്. ദീർഘവീക്ഷണമുള്ള,ധീരനായ വ്യവസായി,അനുകമ്പയുള്ള മനുഷ്യസ്‌നേഹി !. അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മാത്രമല്ല,സമൂഹത്തിന്റെ ഉന്നതിക്കും സഹായിച്ചു. ഞങ്ങളുടെ മുൻ ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് എപ്പോഴും ടാറ്റ ഗ്രൂപ്പിന്റെ വിശ്വാസം,മികവ്,സമഗ്രത,വിശ്വാസ്യത എന്നീ ഗുണങ്ങളെ ആരാധിച്ചിരുന്നു. അവ മുത്തൂറ്റിന്റെയും മാർഗനിർദ്ദേശ തത്വങ്ങളായതിനാൽ മൂത്തൂറ്റിലെ ഓരോരുത്തരുടെയും ഹൃദയത്തിൽ വലിയ സ്ഥാനം നേടിയിരുന്നു.
രത്തൻ ടാറ്റയുമായുള്ള സംഭാഷണങ്ങൾ എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്. അവ എന്നും സമ്പന്നമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എന്നെ ആഴത്തിൽ പ്രചോദിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ചരിത്രപരമായ പരിവർത്തനത്തിന്റെ വക്കിൽ നിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ മാർഗനിർദ്ദേശം അമൂല്യമാകുമായിരുന്നു.
അദ്ദേഹം ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും മനുഷ്യരാശിയെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയമെന്ന് അദ്ദേഹം വിശ്വസിച്ചതിനാൽ, നാം അദ്ദേഹത്തിന്റെ കാൽച്ചുവടുകൾ പിന്തുടരണം. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങൾ ഒരിക്കലും മരിക്കില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.
(മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ
മാനേജിംഗ് ഡയറക്‌ടറാണ് ലേഖകൻ)