
കൊച്ചി: നാഷണലിസ്റ്റ് കേരളാ കോൺഗ്രസിന്റെ നേതൃത്യത്തിൽ കേരള കോൺഗ്രസ് 60-ാം ജന്മദിനം ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, ജോണി കെ. ജോൺ, എൻ.എൻ. ഷാജി, എസ്. സന്തോഷ് കുമാർ, വി.ആർ. സുധീർ, ട്രഷറർ ആന്റണി ജോസഫ് മണവാളൻ, ഭാരവാഹികളായ പി.എസ്. ചന്ദ്രശേഖരൻ നായർ, ഉഷ ജയകുമാർ, ജോൺ വർഗീസ്, അമ്പു താഹിർ, മഞ്ജു സന്തോഷ്, കെ.എസ്. ഹീര, ജിൻസി ജേക്കബ്, വി.എസ്. സനൽകുമാർ, ജോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.