വൈപ്പിൻ: മുളവുകാട് പ്രദേശത്തെ രണ്ട് റോഡുകളുടെ നിർമ്മാണത്തിനായി 92.50 ലക്ഷം രൂപ അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. മുളവുകാട് - ബോൾഗാട്ടി റോഡിന്റെ ആദ്യഘട്ടത്തിനായി 80 ലക്ഷവും കപ്പിക്കടവാരം ലിങ്ക് റോഡ് നിർമ്മാണത്തിന് 12.50 ലക്ഷവുമാണ് അനുവദിച്ചത്. കണ്ടെയ്‌നർ റോഡുമായി ബന്ധിക്കുന്ന മെയിൻ റോഡിൽ 688മീറ്റർ ഇന്റർലോക്ക് ടൈലിംഗിന് 80 ലക്ഷം വിനിയോഗിക്കും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളോടെയാകും റോഡ് നിർമ്മാണം.
മണ്ണിൽ പുതഞ്ഞ് കാൽനട യാത്രപോലും അസാദ്ധ്യമായ അവസ്ഥയിലാണ് കപ്പിക്കടവാരം റോഡ്. ഡ്രയിനേജ് സംവിധാനത്തോടെയാകും റോഡ് നിർമ്മാണം. എൽ.എസ്.ജി.ഡി എക്‌സി. എൻജിനിയർക്കാണ് നിർമ്മാണ ചുമതല.