വൈപ്പിൻ: മുനമ്പം മാതൃക ഹാർബറിലും മിനി ഹാർബറിലും നാളെ മുതൽ മത്സ്യ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സി.ഐ.ടി.യു, ബി.എം.എസ്, ഐ.എൻ.ടി.യു.സി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.