വൈപ്പിൻ: ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന ഒലീവിയ ബസിലെ സീറ്റിൽ നിന്ന് ഇന്നലെ രാവിലെ ഒൻപതര മണിയോടെ സ്വർണാഭരണം കളഞ്ഞുകിട്ടി. എടവനക്കാട് ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ കെ.എൻ. ഹരിക്കാണ് ആഭരണം കിട്ടിയത്. ഡോർ ചെക്കർ അഖിലിനെ ഏൽപ്പിച്ചിട്ടുണ്ട്. എളങ്കുന്നപ്പുഴ ഗവ. കോളേജിലെയോ ഹയർ സെക്കൻഡറി സ്‌കൂളിലെയോ വിദ്യാർത്ഥിനികളാണ് സീറ്റിൽ ഉണ്ടായിരുന്നതെന്നാണ് നിഗമനം. ഉടമസ്ഥർ തെളിവു സഹിതം ബന്ധപ്പെടണം.