paswan
രാംവിലാസ് പസ്വാൻ അനുസ്മരണം എൻ.കെ.സി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു. അജിത്കുമാർ, പി.എം. ലാലു, സരോജിനി സുരേന്ദ്രൻ, രമ ജോർജ് എന്നിവർ സമീപം

കൊച്ചി: ലോക് ജനശക്തി പാർട്ടി സ്ഥാപകൻ രാംവിലാസ് പസ്വാൻ അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. ലാലുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു

എൽ.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രമ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സരോജിനി സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അജിത് കുമാർ, ദിലീപ് ഫ്രാൻസിസ് മണിപ്പിള്ള എന്നിവർ പ്രസംഗിച്ചു.