അങ്കമാലി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയുടെ നേതൃത്വത്തിൽ അങ്കമാലി കെ.എസ്.ആർ.ടി.സി കോംപ്ലക്സിൽ പൊതു ജനങ്ങൾക്കായി ബോധവത്കരണ പരിപാടിയും ക്ലാസും സംഘടിപ്പിച്ചു. തൊഴിൽ മേഖലയിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയായിരുന്നു പരിപാടി. മാനസികാരോഗ്യ വിദഗ്ദ്ധ ഡോ.അനു ശോഭ ജോസ് മാനസിക ആരോഗ്യത്തെക്കുറിച്ച് വിശദീകരിച്ചു. മൂക്കന്നൂർ ലിസ്യു കോളേജ് ഒഫ് നഴ്സിംഗിലെ വിദ്യാർഥികൾ ഫ്ലാഷ് മോബും സ്ട്രീറ്റ് പ്ലേയും അവതരിപ്പിച്ചു. ആശുപത്രി ഡയറക്ടർ ബ്ര. തോമസ് കാറൊണ്ടുകടവിൽ, ജോയിന്റ് ഡയറക്ടർ ബ്ര. സജി കളമ്പുകാട്ട് , ജനറൽ മാനേജർ സന്തോഷ് കുമാർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ര മ്യ ചിദംബരം എന്നിവർ പങ്കെടുത്തു.