അങ്കമാലി : എം ജി സർവകലാശാല 2024 ലെ യോഗ ചാമ്പ്യൻഷിപ്പിൽ അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് തുടർച്ചയായ അഞ്ചാം വർഷവും ചാമ്പ്യൻസ് കിരീടം നേടി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്ക് എം.ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കാൻ ആഷ്‌ന മുജീബ്, പി.എ. അതുല്യ എന്നീ വിദ്യാർത്ഥിനികളെ തിരഞ്ഞെടുത്തു.