അങ്കമാലി: അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിൽ നിക്ഷേപകർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രചാരണ കാൽനടജാഥ സംഘടിപ്പിക്കുന്നു.ശനിയാഴ്ച രാവിലെ നീലീശ്വരത്ത് നിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട് അങ്കമാലിയിൽ സമാപിക്കും. നിക്ഷേപകരുടെ തുക ലഭ്യമാക്കുക,ബാങ്കിൽ നടന്ന തട്ടിപ്പ് പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുക.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും രാഷ്ട്രീയക്കാർക്കെതിരെയും ഡയറക്ടർ ബോർഡ് മെമ്പർമാർക്കെതിരെയും നടപടികൾ സ്വീകരിക്കുക, തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ആസ്തികൾ കണ്ടെത്തി ബാങ്കിലേക്ക് മുതൽക്കൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രചരണ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. ജാഥ നാളെ രാവിലെ 9 30 ന് മുൻ എം.എൽ.എ എൽദോ എബ്രഹാം നീലീശ്വരത്ത് ഉദ്ഘാടനം ചെയ്യും.വൈകിട്ട് അങ്കമാലിയിൽ നടക്കുന്ന സമാപന സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്യും.