accident
സഹജാസ്

മൂവാറ്റുപുഴ: പായിപ്ര കവലയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 3.30നുണ്ടായ അപകടത്തിൽ പേഴയ്ക്കാപ്പിള്ളി വേലക്കോട്ട് പുത്തൻപുരയിൽ സഹജാസ് സൈനുദ്ദീൻ (28) ആണ് മരിച്ചത്. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലുണ്ടായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സഹജാസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കിഴക്കേക്കര സ്വദേശി ഷാഹുൽ ഹമീദിനെ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഐ. ടി കമ്പനി ജീവനക്കാരനാണ് സഹജാസ്. കബറടക്കം നടത്തി. പിതാവ് പരേതനായ സൈനുദ്ദീൻ, മാതാവ്: പാത്തുമ്മ, സഹോദരി: സഫ്‌ന.