കിഴക്കമ്പലം: ഒപ്പമുണ്ട് എം.പി പദ്ധതിയുടെ ഭാഗമായി ബെന്നി ബഹനാൻ എം.പി പട്ടിമറ്റം മണ്ഡലത്തിലെ ദാറുൽ ഹുസ്‌ന അറബി കോളേജ്, എരുപ്പംപാറ സ്‌നേഹ ഭവനം, ഡബിൾ പാലം കാരുണ്യ വില്ലയിലും ഭക്ഷ്യക്കിറ്റുകൾ നൽകി. കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. കെ.എം. പരീത് പിള്ള, എ.പി. കുഞ്ഞു മുഹമ്മദ്, ബാബു സെയ്താലി, സി.എ. നവാസ്, എം.പി. ജോസഫ്, എ.എസ്. മക്കാർ കുഞ്ഞ്, അലി കാവുങ്ങപറമ്പ്, ഷെഫീഖ് തേക്കലക്കുടി, വി.എം. മുഹമ്മദ് എന്നിവർ സംബന്ധിച്ചു.