 
മട്ടാഞ്ചേരിയിലെ വാട്ടർടാങ്ക്
മട്ടാഞ്ചേരി: രണ്ട് ദിവസമായി മട്ടാഞ്ചേരി മേഖലയിൽ കുടിവെള്ളം ലഭിക്കുന്നില്ല. നഗരസഭ മൂന്ന്, നാല് ഡിവിഷനുകളിൽപ്പെട്ടവരാണ് ദുരിതമനുഭവിക്കുന്നത്. മട്ടാഞ്ചേരി വാട്ടർടാങ്കിലെ വാൽവ് തകരാറാണ് കാരണമെന്നാണ് അധികാരികളുടെ വിശദീകരണം. തകരാർ പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടെത്തുന്നത്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനൊൽ പ്രദേശവാസികൾ രോഷാകുലരാണ്. അടിയന്തിരമായി വാൽവിന്റെ തകരാർ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പൈപ്പിലൂടെ കുടിവെള്ളം വരാത്ത സ്ഥലങ്ങളിൽ ടാങ്കർ ലോറിയിൽ ആവശ്യത്തിന് കുടിവെള്ളം എത്തിക്കാൻ അധികാരികൾ ജാഗ്രത പുലർത്തുന്നില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. നേരത്തെ പല ദിവസങ്ങളിലും പൈപ്പിലൂടെ വരുന്നത് കലക്കവെള്ളമാണെന്നും ഇവർ പരാതിപ്പെടുന്നു.
കുടിവെള്ളം കിട്ടാത്ത സാഹചര്യത്തിൽ നാട്ടുകാർ തെരുവിലിറങ്ങി റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകും.
കെ.എ. മുജീബ് റഹ്മാൻ
സാമൂഹ്യപ്രവർത്തകൻ
24 മണിക്കൂറും ടാങ്കർലോറിയിൽ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. സാങ്കേതിക തകരാർ അടിയന്തരമായി പരിഹരിക്കണം.
അഡ്വ. ആൻറണി കുരീത്തറ
പ്രതിപക്ഷനേതാവ്
കൊച്ചി കോർപ്പറേഷൻ