 
പെരുമ്പാവൂർ: രത്തൻ ടാറ്റായുടെ വിയോഗത്തിൽ പ്രഗതി അക്കാഡമി അനുശോചിച്ചു. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾ സെക്രട്ടറി ജനറലും പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇന്ദിരാ രാജൻ അദ്ധ്യക്ഷയായി. വിദ്യാർത്ഥികളും അദ്ധ്യാപകരും ദീപം തെളിയിച്ച് പ്രാർത്ഥനാഗീതം ആലപിച്ചു. പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് അനുശോചന സന്ദേശം നൽകി.