പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണത്തിന് സർക്കാർ അനുമതി ലഭിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഓഫീസ് മന്ദിരം നിർമ്മിക്കാൻ ഭൂമി വാങ്ങി തറക്കല്ലിട്ടിരുന്നു. എന്നാൽ നിലം വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നതിനാൽ നിർമ്മാണത്തിന് അനുമതി ലഭിച്ചില്ല. നവകേരള സദസിലടക്കം പഞ്ചായത്ത് ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ തരം മാറ്റി കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചത്.