 
കൊച്ചി: കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മിലനും എറണാകുളം സിറ്റി പൊലീസുമായി സഹകരിച്ച്, കോളേജ് വിദ്യാർത്ഥിനികൾക്കായി നടത്തുന്ന സ്ത്രീ ശാക്തീകരണ പദ്ധതി 'കിൻശക്തി"ക്ക് എറണാകുളം സെന്റ് തേരേസാസ് കോളേജിൽ തുടക്കമായി. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം നിർവഹിച്ചു. ആലുവ റുറൽ പൊലീസുമായി നടത്തി വന്നിരുന്ന പദ്ധതി കൊച്ചി സിറ്റി പൊലീസ് പരിധികളിലും വ്യാപിപ്പിച്ച് തുടർ ക്ലാസുകൾ സംഘടിപ്പിക്കും.
അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് കിൻഡർ പൊലീസുമായി സഹകരിച്ചു ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
കിൻഡർ ഹോസ്പിറ്റൽസ് കൊച്ചി ഗൈനേക്കോളജി വിഭാഗം ഡോ. സ്മിത സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്ത്രീ ആരോഗ്യ സുരക്ഷയെ പറ്റി ബോധവത്കരണ ക്ലാസും, വനിത പൊലീസ് ഓഫീസർ രത്‌നമണിയുടെ നേതൃത്വത്തിൽ സ്വയംപ്രതിരോധ ക്ലാസും സംഘടിപ്പിച്ചു.
കിൻഡർ ഹോസ്പിറ്റൽസ് ഓപ്പറേഷൻസ് സീനിയർ മാനേജർ സൗമ്യ വിജയൻ, എറണാകുളം സെന്റ് തേരേസാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സുചിത, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മിലൻ പ്രസിഡന്റ് ദീപ സന്തോഷ് എന്നിവർ പങ്കെടുത്തു.