പെരുമ്പാവൂർ: ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിൽ ശ്രീമുദ്ര കലാഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 ന് ആയുർ നടനം 2024 മൂന്നാമത് നൃത്തോത്സവം നടക്കും. ആയുർ നടനത്തിൽ പങ്കെടുക്കുന്ന നർത്തകരെല്ലാം മുട്ടുവേദന, നടുവേദന തുടങ്ങിയ വിവിധ ഓർത്തോ പ്രശ്‌നങ്ങൾ കാരണം നൃത്തം ചെയ്യാൻ സാധിക്കാത്തവർ ആയിരുന്നു. ഗുരുകുലത്തിലെ കളരി, മർമ്മ, ആയുർവേദ ചികിത്സകളുടെ ഫലമായി കുറഞ്ഞ സമയം കൊണ്ട് പൂർണ സുഖം പ്രാപിക്കുകയും വീണ്ടും നൃത്തവേദിയിൽ എത്തുകയും ചെയ്തവരാണ് ഇവർ. കഴിഞ്ഞ വർഷം സുഖപ്പെട്ട 185ൽ പരം നർത്തകരിൽ നിന്ന് തിരഞ്ഞെടുത്ത 50 ഓളം പേരാണ് രണ്ടാം അരങ്ങേറ്റം നടത്തുന്നത്. നൃത്തോത്സവം ഡോ. ആൻസി ജാസിം, ഇ.എൻ.ടി. സർജൻ ഡോ. സൂഹാന, ഡോ. ഗീതു കൃഷ്ണ എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ താരം സന്തോഷ് പണ്ഡിറ്റ് അടക്കം ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഗുരുകുലത്തിന്റെ കലാ വിഭാഗമായ ശ്രീ മുദ്ര‌യിൽ പരിശീലനം നേടിയ നർത്തകരുടെ അരങ്ങേറ്റം ഇന്നലെ വൈകിട്ട് നടന്നു.