dr-tony
ലോക കാഴ്ച ദിന പോസ്റ്റർ ഡോ. ടോണി ഫെർണാണ്ടസ് പ്രകാശിപ്പിക്കുന്നു

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ലോക കാഴ്ച ദിനാചരണം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സിസ്റ്റർ ചാൾസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ലേഖ, ജോബി ജോസ് തുടങ്ങിയവർ സംസാരിച്ചു. ലോക കാഴ്ച ദിനത്തിന്റെ പോസ്റ്റർ ടീച്ചർമാർക്ക് നൽകി ഡോ. ടോണി ഫെർണാണ്ടസ് പ്രകാശിപ്പിച്ചു. ഡോ. കാർത്തിക മോഹൻദാസിന്റെ ബോധവത്കരണ ക്ലാസും നേത്ര പരിശോധനക്യാമ്പും നടന്നു.