മൂവാറ്റുപുഴ: തബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻ‌ഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും പങ്കെടുപ്പിച്ച് ഒരുക്കിയ ഏകദിന ശില്പശാല സ്‌കൂൾ മാനേജർ ടി.എസ്. അമീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓട്ടോയിൽ ആക്‌സിഡന്റ് ഹെല്പ് സർവീസ് എന്നെഴുതി സൗജന്യ ആംബുലൻസായി ഒട്ടേറെ ജീവനുകൾ രക്ഷിച്ച ഓട്ടോ ഡ്രൈവർ എം.ജെ. ഷാജിയെ ആദരിച്ചു. അദ്ദേഹത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി എൻ.എസ്.എസ് യൂണിറ്റ് ഫസ്റ്റ് എയ്ഡ് ബോക്‌സ് സംഭാവനയായി നൽകി. തുടർന്ന് ജിജി വർഗീസ് മോട്ടിവേഷൻ ക്ലാസും മൂവാറ്റുപുഴ ട്രാഫിക് എസ്.ഐ കെ.എ. സിദ്ധിക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നയിച്ചു. പി.ടി.എ പ്രസിഡന്റ് അബു മുണ്ടാട്ട്, പ്രിൻസിപ്പൽ ജൂലി ഇട്ടിയേക്കാട്ട്, ഹെഡ് മാസ്റ്റർ സോണി മാത്യു, സോണിയ താഴത്തൂട്ട്, സുഹൈൽ സൈനുദ്ദീൻ, എം.കെ. സെലീന തുടങ്ങിയവർ സംസാരിച്ചു.