മരട്: 43-ാം നമ്പർ മരട് സർവീസ് സഹകരണബാങ്ക് ഈ വർഷവും ചരിത്രലാഭം നേടി.വാർഷിക പൊതുയോഗം 20ന് മരട് മൂത്തേടം പാരിഷ് ഹാളിൽ നടക്കും.

പുതിയ ഹൈവേക്കായി ഒഴിയേണ്ടിവരുന്ന നെട്ടൂർ ശാഖയ്ക്ക് സ്ഥലംവാങ്ങി കെട്ടിടം പണിയുവാൻ 4കോടിരൂപയും മരടിൽ ബാങ്കിന്റെ വികസനപദ്ധതിക്ക് സ്ഥലം വാങ്ങുവാൻ 2 കോടി 50 ലക്ഷം രൂപയും ഭാവി നഷ്ടക്കരുതലായി 4 കോടി രൂപയും വകയിരുത്തിയശേഷം 3 കോടി 85 ലക്ഷംരൂപ ലാഭവിഭജനത്തിനായി മാറ്റും. സർക്കാരിന്റെ ക്ഷേമപെൻഷൻ കൺസോർഷ്യത്തിലേക്ക് 20കോടി പ വായ്‌പ നൽകാൻ കഴിഞ്ഞതായും ഓഹരിഉടമകൾക്ക് 25 ശതമാനം ഡിവിഡന്റ് നൽകുവാൻ നിർദ്ദേശം വയ്ക്കുമെന്നും ബാങ്ക് പ്രസിഡന്റ് ടി.പി ആന്റണി, വൈസ് പ്രസിഡന്റ് പി.ഡി. ശരത്ചന്ദ്രൻ, സെക്രട്ടറി എം.എ. ഹാമിൽട്ടൻ എന്നിവർ പറഞ്ഞു.