മൂവാറ്റുപുഴ: നിർമല കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം എം.സി.എയുടെ ആഭിമുഖ്യത്തിൽ കാമിയോ എന്ന പേരിൽ ഐ.ടി ഫെസ്റ്റ് സംഘടിപ്പിച്ചു. 35 കോളേജുകളിൽ നിന്നായി 600 വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 8 ഇനങ്ങളിലായി ഗെയിം സോണുകളും ഫുഡ് കോർട്ടും ക്യാമ്പസിൽ ഒരുക്കിയിരുന്നു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസ് പുല്ലോപ്പിള്ളിൽ, കോളേജ് ബർസാർ ഫാ. പോൾ കളത്തുർ, വകുപ്പ് മേധാവി ഷെറി ഒ. പണിക്കർ, സ്റ്റാഫ് കോഓർഡിനേറ്റർ ജി. ഷെറിൻ മാത്യു, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ കെ.എം. മഹേഷ് എന്നിവർ നേതൃത്വം നൽകി.