പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും സൗജന്യ ഓൺലൈൻ പി.എസ്.സി കോച്ചിംഗ് ഉദ്ഘാടനവും 13ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. രാവിലെ പത്തിന് യൂണിയൻ ഓഡിറ്റോറിയിത്തിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. കുമാരിസംഘം, ബാലജനയോഗം രൂപീകരണം എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, വി.എം. നാഗേഷ്, കെ.ബി. സുഭാഷ്, വി.പി. ഷാജി, ടി.എം. ദിലീപ്, ആഘോഷ കമ്മിറ്റി ചെയർമാൻ എം.കെ. ആഷിക്, യൂത്ത്മൂവ്മെന്റ് കൺവീനർ അഖിൽ ബിനു, വനിതാസംഘം പ്രസിഡന്റ് ഷൈജ മുരളീധരൻ, എം.ആർ. സുദർശനൻ, പി.ടി. ശിവസുതൻ, സുധീഷ് വള്ളുവള്ളി, വിപിൻരാജ് ശാന്തി, ജോഷി പല്ലേക്കാട്ട്, എ.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും.