കൊച്ചി: എറണാകുളം നോർത്ത് മാരിയമ്മൻ കോവിലിൽ വണിക് വൈശ്യസംഘം ദേവസ്വംസമിതിയുടെ നേതൃത്വത്തിൽ നാളെ നവരാത്രി ആഘോഷം സംഘടിപ്പിക്കും. രാവിലെ ആറിന് മഹാഗണപതി ഹോമം, 7.30ന് ഉടുക്കുപാട്ട്, 8.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂർമന പ്രശാന്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹ സർവൈശ്വര്യ പൂജ. 10ന് നടക്കുന്ന സമ്മേളനം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ കെ.എം. ഉദയൻ മുഖ്യാതിഥിയാകും. വണിക് വൈശ്യസംഘം സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ട്യാർ മുഖ്യപ്രഭാഷണം നടത്തും. 11മുതൽ ശ്രീഅമ്മൻ സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ, വിൽപ്പാട്ട്, തിരുവാതിര. ഉച്ചയ്ക്ക് 2.30ന് ഡോ. നെത്തല്ലൂർ ഹരികൃഷ്ണന്റെ പ്രഭാഷണം. വൈകിട്ട് 3.30ന് സമാപന സമ്മേളനവും കോവിൽ ആചാര്യന്മാരെ ആദരിക്കലും നടക്കും. ചലച്ചിത്രതാരം മണികണ്ഠൻ മുഖ്യാതിഥിയാകും.