bl
വടവുകോട് കുടുംബാരോഗ്യ കേന്ദത്തിൽ സ്ഥാപിച്ച ജനറേറ്റർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: വടവുകോട് കുടുംബാരോഗ്യ കേന്ദത്തിൽ സ്ഥാപിച്ച ജനറേറ്റർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. വിശ്വപ്പൻ അദ്ധ്യക്ഷനായി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ മുഖ്യാതിഥിയായി. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, സ്വാതി, ശ്രീരേഖ അജിത്, എം.എം. ലത്തീഫ്, വി.എസ്. ബാബു, സി.ജി. നിഷാദ്, സജിത പ്രദീപ്, സുബിമോൾ, വിഷ്ണു വിജയൻ തുടങ്ങിയവർ സംസാരിച്ചു.