
കൊച്ചി: തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ലോക മാനസികാരോഗ്യ ദിനത്തിൽ റാക്കോയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. എം. സലിം ക്ലാസുകൾക്ക് നേതൃത്വം നൽകി.
തൊഴിലിടങ്ങളിലെ ജോലി സമ്മർദ്ദം കുറച്ച് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അസോസിയേഷൻ തലത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ ജനറൽ സെക്രട്ടറി, എലൂർ ഗോപിനാഥ്, ഭാരവാഹികളായ കെ.എസ്. ദിലീപ്കുമാർ, കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.