പിറവം: പാലച്ചുവട് മുളക്കുളം നോർത്ത് ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ ശ്രീനാരായണ ജ്ഞാനാമൃത സന്ധ്യ ഇന്നും നാളെയുമായി നടത്തുന്നു. എസ്.എൻ.ഡി.പി യോഗം മുളക്കുളം നോർത്ത്ശാഖയുടെയും പിറവം, കക്കാട്, പാഴൂർ, കളമ്പൂർ, നാമക്കുഴി എന്നീ ശാഖകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജ്ഞാനാമൃത സന്ധ്യയ്ക്ക് കോട്ടയം ഗുരുനാരായണ സേവാനികേതൻ ആചാര്യൻ കെ.എ. ബാലാജി നേതൃത്വം നൽകും. ശ്രീനാരായണ ജ്ഞാനാമൃത സന്ധ്യയിൽ മഹാ ഗുരുപൂജ, ശാന്തിഹവനം, സമൂഹം പ്രാർത്ഥന, ഗുരുനാരായണ ഗാനാമൃതം, ശ്രീ ശാരദാ മന്ത്രാർച്ചന, പ്രസാദ ഊട്ട് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.