sndp-paravur
പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ റിലേ സത്യാഗ്രഹ സമരത്തിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ സംസാരിക്കുന്നു

പറവൂർ: പുതിയ ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹത്തിന് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പിന്തുണ നൽകി. യൂണിയൻ നേതാക്കൾ സമരത്തിൽ പങ്കെടുത്തു. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻാ, കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, ചിറ്റാറ്റുകര മേഖല കൺവീനർ വി.എൻ. നാഗേഷ് എന്നിവർ സംസാരിച്ചു. സമരത്തിൽ ശാഖായോഗം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.