gio

ആലുവ: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) ജില്ലാ സമ്മേളനം നാളെ വൈകിട്ട് നാലിന് ആലുവ ടൗൺഹാളിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി.ഐ.ഒ കേരള ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണം നടത്തും. സമദ് കുന്നക്കാവ്, പി. റുക്സാന, റജീന ബീഗം, ടി.കെ.എം. ഇക്ബാൽ എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് 3000ത്തോളം വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന റാലി പാലസ്തീനികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കും. ഫാത്തിമ സഹ്റ, നാഫിയ യൂസഫ്, മുസ്‌ഫിറ കെ.എ., ഫർസാന എ. റസാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.