കൊച്ചി: എറണാകുളം മെഡിക്കൽ സെന്റർ (ഇ.എം.സി) സംഘടിപ്പിച്ച മാനസികാരോഗ്യ ദിനാചരണം ജസ്റ്റിസ് എം.ബി. സ്‌നേഹലത ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി.
ഇ.എം.സി. എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. സി.ജി. രഘു, സീനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.എൻ. ദിനേശ്, ഡോ. ജേക്കബ് മാത്യു, ഡോ. സക്കറിയ മാത്യു, മെഡിക്കൽ ഡയറക്ടർ ഡോ. അനു അശോകൻ, ഡോ. റോസ് ഫ്രാൻസിസ്, സമന്വിത പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.