ആലുവ: എടയാർ വ്യവസായ മേഖലയിൽ എ.കെ. കെമിക്കൽസിൽ തീപിടിത്തം. വ്യാവസായിക ആവശ്യത്തിനായി ശേഖരിച്ചിരുന്ന സൾഫറിന് തീപിടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ഏലൂരിൽനിന്ന് അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല. പെരിയാറിലേക്ക് മാലിന്യമൊഴുക്കിയതിന് മാസങ്ങൾക്കുമുമ്പ് മലിനീകരണ നിയന്ത്രണബോർഡ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയ കമ്പനിയാണിത്.