pension

കാക്കനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പെൻഷൻ പരിഷ്കരണ നടപടികൾ അടിയന്തരമായും ആരംഭിക്കുക,​ പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശികൾ ഒറ്റ തവണയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് ധർണയും നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസർ കെ. സദാശിവൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ഗിരി, വി. മുരളീധരൻ മാസ്റ്റർ, ടി. പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.